ചില വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ചും മുഖരോമം വളരെ സുരക്ഷിതമായി നീക്കം ചെയ്യാം
പല സ്ത്രീകളുടേയും സൗന്ദര്യപ്രശ്‌നമാണ് മുഖത്തെ രോമവളര്‍ച്ച. ത്രെഡിംഗ്, വാക്‌സിംഗ് തുടങ്ങിയ വേദനിപ്പിയ്ക്കുന്ന ചില വഴികളാണ് ഇതിനു പരിഹാരമായി ചെയ്യാറുള്ളത്.
എന്നാല്‍ ഇത്തരം കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കാതെ ചില വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ചും മുഖരോമം വളരെ സുരക്ഷിതമായി നീക്കം ചെയ്യാം. ഇവയെക്കുറിച്ചു കൂടുതലറിയൂ,
#1 1 ടേബില്‍ സ്പൂണ്‍ ചുവന്ന പരിപ്പ് അഥവാ മസൂര്‍ ദാല്‍ കുതര്‍ത്തു വേവിച്ചുടയ്ക്കുക. ഇതിലേയ്ക്ക് 2-3 ഉരുളക്കിഴങ്ങിന്റെ ജ്യൂസ് ചേര്‍ത്തിളക്കുക. 4 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ക്കുക. ഇവ കലര്‍ത്തി മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം
2# മഞ്ഞള്‍പ്പൊടി, പാല്‍, കടലമാവ് എന്നിവ കലര്‍ത്തി മിശ്രിതമുണ്ടാക്കുക. ഇത് മുഖത്തു പുരട്ടുന്നതും മുഖരോമം നീക്കാന്‍ സഹായിക്കും
#3 1 ടേബിള്‍ സ്പൂണ്‍ തേനില്‍ ഏതാനും തുള്ളി ചെറുനാരങ്ങാനീരു ചേര്‍ക്കുക. കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ ഒരു ടവല്‍ കൊണ്ടു മസാജ് ചെയ്തു പിന്നീടു കഴുകിക്കളയുക. ഇത് ആഴ്ചയില്‍ 2-3 തവണ ചെയ്യണം.
#4 ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര, അല്‍പം ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി ചൂടാക്കുക. ഇത് ഉരുകി കട്ടിയാകുമ്പോള്‍ വാങ്ങി ചെറുചൂടോടെ മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ രോമവളര്‍ച്ചയുടെ വിപരീത ദിശയില്‍ ഈ മാസ്‌ക് വലിച്ചു നീക്കം ചെയ്യാം.
#5 മുട്ടവെള്ള, ഒരു ടേബിള്‍ സ്പൂണ്‍ മൈദ, ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ വിപരീതദിശയില്‍ വലിച്ചു നീക്കം ചെയ്യുക
source http://malayalam.boldsky.com/beauty/skin-care/2016/permanent-remedy-face-hair-014482.html
source http://malayalam.boldsky.com/beauty/skin-care/2016/permanent-remedy-face-hair-014482.html
0 comments: